Share this Article
News Malayalam 24x7
വെംബ്ലിയിൽ സെമന്യോ, ചെൽസിയെ കീഴടക്കി എഫ്എ കപ്പ് ജേതാക്കളായി മാഞ്ചസ്റ്റർ സിറ്റി
വെബ് ടീം
posted on 16-05-2026
1 min read
fa cup

ലണ്ടൻ:വെംബ്ലിയിൽ ചെൽസിയെ തകർത്ത് എഫ്എ കപ്പ് ജേതാക്കളായി മാഞ്ചസ്റ്റർ സിറ്റി. കലാശപ്പോരാട്ടത്തിൽ 71ാം മിനിറ്റിൽ ആന്റോയിൻ സെമന്യോ നേടിയ ഗോളിലാണ് സിറ്റിയുടെ ജയം. ഇത് എട്ടാം തവണയാണ് സിറ്റി എഫ്എ കപ്പ് ജേതാക്കളാകുന്നത്. ഗ്വാർഡിയോളക്ക് കീഴിൽ നാലാം കിരീടമാണ് സ്വന്തമാക്കിയത്. സെമന്യോയാണ് ഫൈനലിലെ താരം.

ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. ആദ്യ 45 മിനിറ്റിൽ ലഭിച്ച മികച്ച അവസരം ലക്ഷ്യത്തിലെത്തിക്കാൻ എർലിങ് ഹാളണ്ടിനായില്ല. ഗോൾകീപ്പർ റോബെർട് സാഞ്ചസിന്റെ മികച്ച സേവുകളാണ് ചെൽസിയുടെ രക്ഷക്കെത്തിയത്. 71ാം മിനിറ്റിൽ ഇടതുവിങിലൂടെ മുന്നേറിയ ബെർണാഡോ സിൽവ ബോക്‌സിലേക്ക് നൽകിയ പന്തുമായി മുന്നേറിയ ഹാളണ്ട് ചെൽസി പ്രതിരോധ താരങ്ങൾക്കിടയിലൂടെ സെമന്യോക്ക് മറിച്ചുനൽകി. മികച്ചൊരു ഫ്‌ളിക് ഫിനിഷിലൂടെ ഘാന താരം കപ്പിലേക്കുള്ള ഗോൾ നേടി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories