Share this Article
News Malayalam 24x7
ഐ.എസ്.എല്ലിൽ ഇനി ജംഷഡ്പൂർ എഫ്.സിയില്ല; പിന്മാറിയതായി മാനേജ്മെന്‍റ്
വെബ് ടീം
2 hours 24 Minutes Ago
1 min read
JAMSHEDPUR FC

ന്യൂഡൽഹി: ജംഷഡ്പൂര്‍ എഫ്.സി ഐ എസ് എല്ലിന്റെ  2026-27 സീസണില്‍ പങ്കെടുക്കില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്യത്തെ മുന്‍നിര ഫുട്‌ബോള്‍ ലീഗില്‍ ഒമ്പത് വര്‍ഷം നീണ്ട പ്രയാണത്തിന് ശേഷമാണ് ക്ലബ്ബിന്റെ ഈ സുപ്രധാന തീരുമാനം. ലീഗിന്റെ പുതിയ വാണിജ്യ ഘടനയുടെ ഭാഗമായി എഐഎഫ്എഫ് നിശ്ചയിച്ച പങ്കാളിത്ത ഫീസ് അടയ്ക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ക്ലബ്ബ് പിന്മാറുന്നത്.

ലീഗിലെ ഒൻപത് വർഷത്തെ ക്ലബ്ബിന്റെ മത്സരയാത്ര മതിയാക്കി.

2017-ൽ തുടക്കം കുറിച്ചതുമുതൽ കൂടെയുണ്ടായിരുന്ന ആരാധകർക്കും ഒപ്പമുണ്ടായിരുന്ന മുഴുവൻ ജീവനക്കാർക്കും കളിക്കാർക്കും ക്ലബ്ബ് മാനേജ്മെന്റ് നന്ദി അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories