മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷത്തിന്റെ ശക്തമായ പടയൊരുക്കം.. രാജി ആവശ്യപ്പെട്ട് ഇന്നും ശക്തമാക്കാനാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം.. കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംയുക്ത വാര്‍ത്താക്കുറിപ്പ് പ്രതിപക്ഷം തള്ളിയിരുന്നു. അതിനിടെ വോട്ടര്‍പ്പട്ടികയുമായി ബന്ധപ്പെട്ട തങ്ങളുടെ സോഫ്ട് വെയര്‍ പരിശോധിക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ ഇന്നലെ ഉത്തരവിട്ടിരുന്നു.