Share this Article
ജസ്ബ, ഷൂട്ടൗട്ട് അറ്റ് വഡാല തുടങ്ങി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ സഞ്ജയ് ഗുപ്ത അന്തരിച്ചു
വെബ് ടീം
23 hours 55 Minutes Ago
1 min read
sanjay gupta

മുംബൈ: ബോളിവുഡ് ചലച്ചിത്ര സംവിധായകൻ സഞ്ജയ് ഗുപ്ത(59) മുംബൈയിലെ വസതിയിൽ അന്തരിച്ചു. 'കാണ്ടേ', 'ഷൂട്ട്ഔട്ട് അറ്റ് വഡാല', 'ജസ്ബ', 'കാബിൽ' തുടങ്ങിയ പ്രശസ്തമായ ആക്ഷൻ, ക്രൈം ത്രില്ലർ ചിത്രങ്ങളുടെ സംവിധായകനായിരുന്നു അദ്ദേഹം. വീട്ടിലെ ബാത്റൂമിൽ വീണ് തലയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ മരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണെന്ന് വെർസോവ പോലീസ് അറിയിച്ചു.

അനു ലേഖിയാണ് സഞ്ജയ് ഗുപ്തയുടെ ഭാര്യ. നേരത്തെ വിവാഹമോചനം നേടിയ ഇരുവരും പിന്നീട് വീണ്ടും വിവാഹിതരാകുകയായിരുന്നു.1994-ൽ പുറത്തിറങ്ങിയ 'ആതിഷ്: ഫീൽ ദി ഫയർ' എന്ന ചിത്രത്തിലൂടെയാണ് തന്റെ 22-ാം വയസ്സിൽ സഞ്ജയ് ഗുപ്ത സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.

2002-ൽ അമിതാഭ് ബച്ചൻ, സഞ്ജയ് ദത്ത്, സുനിൽ ഷെട്ടി, ലക്കി അലി, മഹേഷ് മഞ്ജരേക്കർ തുടങ്ങിയവർ അണിനിരന്ന കാണ്ടേ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.നടൻ സഞ്ജയ് ദത്തുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് ചലച്ചിത്ര മേഖലയിലുള്ള ഭൂരിഭാഗം ആളുകളും പ്രവർത്തിക്കാൻ മടിച്ചതിനെ തുടർന്ന് അദ്ദേഹത്തിന് നാലുവർഷത്തോളം സിനിമയിൽനിന്ന് മാറിനിൽക്കേണ്ടി വന്നു. 2013-ൽ പുറത്തിറങ്ങിയ ഷൂട്ട്ഔട്ട് അറ്റ് വഡാല എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ അദ്ദേഹം തുടർന്ന് ജസ്ബ (2015), കാബിൽ (2017) എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. പിന്നീട് മുംബൈ സാഗ, വിസ്ഫോട്, ദ മിറാൻഡ ബ്രദേഴ്സ് എന്നീ സിനിമകളിലും അദ്ദേഹം പ്രവർത്തിച്ചു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories