Share this Article
ഐഎഫ്എഫ്ഐ; ഋഷഭ് ഷെട്ടി മികച്ച നടൻ,​ സ്പാനിഷ് ചിത്രം 'അക്വി' ക്ക് സുവർണ മയൂരം
വെബ് ടീം
10 hours 18 Minutes Ago
1 min read
iffi

പനാജി: ഗോവയിൽ നടക്കുന്ന 57ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സ്പാനിഷ് ചിത്രം അക്വി സുവർണ മയൂരം സ്വന്തമാക്കി. തിയാഗോ ഗ്യൂടെസ് ആണ് ചിത്രം സംവിധാനം ചെയ്തത്. കാന്താര : എ ലെജൻഡ് ചാപ്ടർ 1 എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഋഷഭ് ഷെട്ടി മികച്ച നടനുള്ള പുരസ്കാരം നേടി. ദി മെൽറ്റ് ഡൗൺ എന്ന ചിത്രത്തിലെ പ്രകടനത്തിന് മായ ഒ'റൂർക്കെ മികച്ച നടിയായി. വിസിറ്റേഷൻ എന്നി ചിത്രത്തിലൂടെ വോൾക്കൾ ശ്ലോൺഡോർഫ് മികച്ച സംവിധായകനായി. ദി റിവർ ട്രെയിൻ എന്ന ചിത്രം പ്രത്യേക ജൂറി അവാർഡ് നേടി. ലോറെൻസോ ഫെറോ,​ ലൂക്കാസ് എൽ. വിഗ്നെൽ എന്നിവരാണ് ചിത്രം സംവിധാനം ചെയ്തത്.

ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കന്നഡ ചിത്രം കാന്താര : എ ലെജൻഡ് ചാപ്ടർ 1 എന്ന ചിത്രത്തിന് പ്രത്യേക ജൂറി പരാമ‌ർശവും ലഭിച്ചു.

നവാഗത സംവിധായകരുടെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ബേറെൻജർ തോയിൻ സംവിധാനം ചെയ്ത 'ദി ഗോൾഡൻ ഏജ് ' എന്ന ചിത്രത്തിന് ലഭിച്ചു. വിശാൽ ചതുർവേദി ആണ് മികച്ച ഇന്ത്യൻ നവാഗത സംവിധായകൻ. ചിത്രം ഹനുമാൻ അംശ്. മികച്ച വെബ്‌സീരീസായി മെയ്‌ഡ് ഇൻ ഇന്ത്യ: എ ടൈറ്റൻ സ്റ്റോറി തിരഞ്ഞെടുത്തു. ഐ.സി.എഫ്.ടി യുനെസ്കോ ഗാന്ധി പുരസ്കാരം ഫൈസൽ സോ‌യ്‌സൽ സംവിധാനം ചെയ്ത റഹ്മ എന്ന ചിത്രത്തിന് ലഭിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories