Share this Article
News Malayalam 24x7
വമ്പൻ അട്ടിമറി! ലോക ഒന്നാം നമ്പർ താരം ജാനിക് സിന്നർ ഫ്രഞ്ച് ഓപ്പണിൽ നിന്ന് പുറത്ത്
വെബ് ടീം
posted on 28-05-2026
1 min read
JANNIK SINNER

പാരീസ്: ഫ്രഞ്ച് ഓപ്പൺ 2026 പുരുഷ സിംഗിൾസിൽ വൻ അട്ടിമറി. പുരുഷ സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരമായ ജാനിക് സിന്നർ അർജന്റീനയുടെ യുവതാരം ജുവാൻ മാനുവൽ സെറുണ്ടോളോയോയ്ക്ക് മുന്നിൽ പരാജയപ്പെട്ട് പുറത്തായി. ടൂർണമെന്റിലെ പ്രധാന ഫേവറിറ്റുകളിലൊരാളായ സിന്നറിനെ രണ്ടാം റൗണ്ടിൽ ആണ് യുവതാരം അട്ടിമറിച്ചത്.

അഞ്ചു സെറ്റ് നീണ്ട ത്രില്ലർ പോരാട്ടത്തിൽ ആയിരുന്നു സിന്നറിന്റെ തോൽവി.ആദ്യ രണ്ടു സെറ്റുകൾ 6-3, 6-2 എന്നീ സ്കോറുകൾക്ക് അനായാസേന ജയിച്ച സിന്നർക്ക് മൂന്നാം സെറ്റിനിടയിൽ പരിക്ക് പറ്റുകയായിരുന്നു. തുടർന്നുള്ള സെറ്റുകൾ 5-7, 1-6, 1-6 എന്ന സ്‌കോറുമായി സെറുണ്ടോളോ സ്വന്തമാക്കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories