Share this Article
News Malayalam 24x7
വിനേഷ് ഫോഗട്ട് ഗോദയിലേക്ക്
 Vinesh Phogat

വിവിധ വിവാദങ്ങൾക്കും ആരോപണങ്ങൾക്കും ഒടുവിൽ ഇന്ത്യൻ ഗുസ്തി താരം വീനേഷ് ഫോഗട്ട് വീണ്ടും മത്സരരംഗത്തേക്ക് തിരികെയെത്തുന്നു. സുപ്രീം കോടതിയുടെ ഇടപെടലോടെയാണ് താരത്തിന് ഒളിമ്പിക്സ് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചത്.

നേരത്തെ, വീനേഷിന് 50 കിലോഗ്രാം വിഭാഗത്തിൽ മാത്രമേ മത്സരിക്കാൻ അനുവാദമുള്ളൂ എന്ന് റെസിലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (WFI) വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ തീരുമാനത്തിനെതിരെ ശക്തമായി രംഗത്തുവന്ന താരം തനിക്ക് താല്പര്യമുള്ള ഭാരവിഭാഗത്തിൽ തന്നെ മത്സരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഒടുവിൽ ഉണ്ടായ നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കും ശേഷം താരത്തിന് 53 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കാൻ ഫെഡറേഷൻ അനുമതി നൽകി.


ഹരിയാനയിൽ നിന്നുള്ള ഗുസ്തി താരവും ജുലാന മണ്ഡലത്തിലെ എം.എൽ.എ കൂടിയായ വീനേഷ് ഫോഗട്ടിന് ട്രയൽസിൽ ശക്തരായ എതിരാളികളെയാണ് നേരിടേണ്ടി വരിക. പ്രമുഖ താരങ്ങളായ മീനാക്ഷി ഗെഹ്ലോട്ട്, അന്തിം പംഗൽ എന്നിവരാണ് ട്രയൽസിൽ വീനേഷിന്റെ പ്രധാന എതിരാളികൾ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories