Share this Article
News Malayalam 24x7
കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടം, 19കാരി മിറ ആന്‍ഡ്രീവ ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിൾസ് ചാമ്പ്യൻ
വെബ് ടീം
posted on 06-06-2026
1 min read
MIRA ANDREEVA


പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിൾസ്  കിരീടം മിറ ആന്‍ഡ്രീവയ്ക്ക്. കന്നി ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടി കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം ചാംപ്യന്‍ പട്ടം സ്വന്തമാക്കിയിരിക്കുകയാണ് റഷ്യയുടെ  ഈ 19കാരി.ഫൈനലില്‍ പോളണ്ടിന്റെ മയ ഹലിൻസ്കയെ വീഴ്ത്തിയാണ് മിറയുടെ കിരീട നേട്ടം.

17ാം വയസിൽ ​ഗ്രാൻഡ് സ്ലാം കിരീടം നേടിയ മരിയ ഷറപ്പോവയ്ക്കു ശേഷം ഏറ്റവും ചെറിയ പ്രായത്തിൽ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ റഷ്യൻ താരമായും മിറ മാറി.ഇതാദ്യമായാണ് ഇരു താരങ്ങളും ഒരു ഗ്രാന്‍ഡ് സ്ലാം പോരാട്ടത്തിന്റെ ഫൈനല്‍ കളിക്കുന്നത്. രണ്ട് സെറ്റ് മാത്രം നീണ്ട പോരില്‍ ഹലിൻസ്കയ്ക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ സാധിച്ചില്ല. സ്‌കോര്‍: 6-3, 6-2.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories