Share this Article
News Malayalam 24x7
നൃത്തസംവിധായകൻ ബോസ്കോ മാർട്ടിസ് ആശുപത്രിയിൽ; നെഞ്ചിൽ തുടർച്ചയായ അസ്വസ്ഥതയും ഭാരവും; നിരീക്ഷണത്തിൽ
വെബ് ടീം
8 hours 0 Minutes Ago
1 min read
bosco

മുംബൈ: നൃത്തസംവിധായകൻ ബോസ്‌കോ ലെസ്ലി മാർട്ടിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന്  ജൂൺ 27മുതൽ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ആണിപ്പോൾ ബോസ്കോ. നെഞ്ചിൽ അസ്വസ്ഥതയും ഭാരവും അനുഭവപ്പെട്ടതിനെത്തുടർന്ന് ആണ്  അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. വിദഗ്ധ നിരീക്ഷണത്തിലാണ് ബോസ്കോ.രാംചരൺ നായകനായ പെദ്ധിയാണ് ബോസ്കോ മാർട്ടിസ് പ്രവർത്തിച്ച് ഒടുവിൽ പുറത്തുവന്ന ചിത്രം.കുറച്ച് ആഴ്ചകളായി കഠിനമായ ജോലിത്തിരക്കിലായിരുന്നു ബോസ്‌കോയെന്നും ഇതാകാം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായതെന്നും പറയപ്പെടുന്നു. തുടർച്ചയായി അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് അദ്ദേഹം വൈദ്യസഹായം തേടുകയായിരുന്നു, തുടർന്ന് നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. നിലവിൽ വലിയ ആരോഗ്യ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും, പൂർണ്ണമായ പരിശോധനകൾക്ക് ശേഷമേ അദ്ദേഹം വീട്ടിലേക്ക് മടങ്ങുകയുള്ളൂ.

ബോളിവുഡിലെ പ്രശസ്തമായ ബോസ്‌കോ-സീസർ (Bosco-Caesar) എന്ന കൊറിയോഗ്രാഫി കൂട്ടുകെട്ടിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. സീസർ ഗോൺസാൽവസുമായി ചേർന്ന് നിരവധി സൂപ്പർഹിറ്റ് ബോളിവുഡ് ഗാനങ്ങൾക്ക് ഇവർ ചുവടുകൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ സ്വതന്ത്രമായും നിരവധി ഗാനങ്ങൾ അദ്ദേഹം കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories