Share this Article
News Malayalam 24x7
വെള്ളി മെഡല്‍ നേടി മലയാളി താരം മുരളി ശ്രീശങ്കര്‍
Murali Sreeshankar Wins Silver Medal in Long Jump at Commonwealth Games

2026 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ലോങ് ജമ്പില്‍ വെള്ളി മെഡല്‍ നേടി മലയാളി താരം മുരളി ശ്രീശങ്കര്‍. 8.09 മീറ്റര്‍ ദൂരം താണ്ടിയാണ് ശ്രീശങ്കര്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയത്. 2022ലെ ഗെയിംസിന് പിന്നാലെ 2026-ലും വെള്ളി നേടിയതോടെ കോമണ്‍വെല്‍ത്ത് ഗെയിംസ് ലോങ് ജമ്പില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്ര റെക്കോര്‍ഡും ശ്രീശങ്കര്‍ സ്വന്തമാക്കി. 

പാരാ അത്‌ലറ്റിക്‌സില്‍ പുരുഷന്മാരുടെ 100 മീറ്ററില്‍ ആദ്യ രണ്ട് സ്ഥാനവും  ഇന്ത്യ സ്വന്തമാക്കി.  ദിലീപ് ഗാവത്ത് സ്വര്‍ണവും മുഹമ്മദ് ബാസില്‍ വെള്ളിയുമാണ് നേടിയത്.  10.71 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ദിലീപ് ഗെയിംസ് റെക്കോര്‍ഡ് തിരുത്തിയാണ് സ്വര്‍ണം നേടിയത്. ഇതേ ഇനത്തില്‍ 10.83 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് മലയാളി താരം മുഹമ്മദ് ബാസില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories