Share this Article
News Malayalam 24x7
പാകിസ്ഥാനെ ഇന്നിങ്സിനും 103 റൺസിനും തകർത്ത് ഇംഗ്ലണ്ട്; ലീഡ്‌സ് ടെസ്റ്റിൽ തകർപ്പൻ ജയവുമായി പരമ്പരയിൽ മുന്നിൽ
വെബ് ടീം
3 hours 31 Minutes Ago
1 min read
cricket

ലീഡ്‌സ്: പാകിസ്ഥാനെതിരായ ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് തകർപ്പൻ ജയം. ഇന്നിങ്സിനും 103 റൺസിനുമാണ് ഇംഗ്ലണ്ട് പാകിസ്ഥാനെ പരാജയപ്പെടുത്തിയത്. ഓഗസ്റ്റ് 19ന് ആരംഭിച്ച മത്സരം മൂന്നാം ദിവസമായ ഇന്ന് അവസാനിച്ചു.ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ഒന്നാം ഇന്നിങ്സിൽ 171 റൺസിന് പുറത്തായിരുന്നു. പാകിസ്ഥാനായി അബ്ദുല്ല ഷഫീഖ് 61 റൺസും ഇമാം ഉൾ ഹഖ് 42 റൺസും നേടി. ഇംഗ്ലണ്ടിനായി ഓലി റോബിൻസണും ജോഷ് ടംഗും അഞ്ച് വീതം വിക്കറ്റുകൾ വീഴ്ത്തി.രണ്ട് ഇന്നിങ്സിലുമായി എട്ട് വിക്കറ്റുകൾ വീഴ്ത്തിയ ഓലി റോബിൻസണാണ് പ്ലെയർ ഓഫ് ദ മാച്ച്.

ഒന്നാം ഇന്നിങ്സിൽ മികച്ച ബാറ്റിങ് പ്രകടനം കാഴ്ച്ചവെച്ച ഇംഗ്ലണ്ട് 409 റൺസ് നേടി. ജോർഡൻ കോക്സ് 73, ജോ റൂട്ട് 66, ഹാരി ബ്രൂക്ക് 91, ഡാൻ ലോറൻസ് 51 റൺസും നേടി. ഇതോടെ ഇംഗ്ലണ്ടിന് 238 റൺസിന്റെ നിർണായക ലീഡ് ലഭിച്ചു.

രണ്ടാം ഇന്നിങ്സിലും പാകിസ്ഥാന് തിരിച്ചുവരാനായില്ല. 135 റൺസിന് ടീം  ഓൾഔട്ടായി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories