Share this Article
News Malayalam 24x7
രണ്ടാം റൗണ്ടിൽ നെതർലൻഡ്‌സിനോട് തോൽവി; സെമി സാധ്യതകൾ മങ്ങി ഇന്ത്യ
വെബ് ടീം
posted on 22-08-2026
1 min read
hockey

ആംസ്റ്റൽവീൻ: ഹോക്കി ലോകകപ്പ്‌ രണ്ടാം റൗണ്ടിൽ പൂൾ ഇയിലെ ആദ്യ മത്സരത്തിൽ നെതർലൻഡ്‌സ് ഒന്നിനെതിരെ മൂന്ന് ഗോളിന് ഇന്ത്യയെ തോൽപ്പിച്ചു. ഇതോടെ ഇന്ത്യയുടെ സെമി സാധ്യതകൾ മങ്ങി.

രണ്ടാം റാങ്കുകാരും പാരിസ് ഒളിമ്പിക്‌സിലെ സ്വർണ മെഡൽ ജേതാക്കളുമായ നെതർലൻഡ്‌ലിനെതിരെ മത്സരം തുടങ്ങി മൂന്നാം ക്വാർട്ടർ വരെ ഇന്ത്യ പിടിച്ചുനിന്നെങ്കിലും 41-ാം മിനിറ്റിൽ ആതിഥേയർ ആദ്യ ഗോൾ നേടി. പിന്നീടുള്ള മൂന്നു ഗോളുകളും വന്നത് നാലാം ക്വാർട്ടറിലാണ്. ഇനി ഇന്ത്യയുടെ അടുത്ത മത്സരം അർജന്റീനയുമായിട്ടാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories