Share this Article
News Malayalam 24x7
എഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഹോക്കി ടീം വീണ്ടും നീല ജഴ്‌സി അണിയും
Indian Hockey Team to Return to Iconic Blue Jersey

എഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഹോക്കി ടീം വീണ്ടും നീല ജഴ്‌സി അണിയും. ഹോക്കി ലോകകപ്പിലെ കാവി ജഴ്‌സി വിവാദങ്ങള്‍ക്കൊടുവിലാണ് ടീം ഇന്ത്യ നീല കുപ്പായത്തിലേക്ക് തിരിച്ച് എത്തുന്നത്. 2026 ല്‍ നടക്കാന്‍ പോകുന്ന എഷ്യന്‍ ഗെയിംസില്‍ പുരുഷ-വനിതാ ടീമുകള്‍ നീല ജേഴ്‌സിയിലാകും   കളത്തിലിറങ്ങുകയെന്ന് ഹോക്കി ഇന്ത്യ സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം നെതര്‍ലന്‍ഡ്‌സിലും ബെല്‍ജിയത്തിലുമായി നടന്ന ലോകകപ്പിലാണ് ഇന്ത്യന്‍ ടീമിന്റെ പ്രാഥമിക കിറ്റിന്റെ നിറം നീലയില്‍ നിന്ന് കാവിയാക്കി മാറ്റിയത്. തീരുമാനത്തിനെതിരെ കായികലോകത്തു നിന്ന് തന്നെ വലിയ പ്രതിഷേധമുയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനത്തില്‍ മാറ്റമുണ്ടായത്. നീല ടര്‍ഫുകളില്‍ കളിക്കുമ്പോഴുള്ള കാഴ്ചാ വ്യക്തത മുന്‍നിര്‍ത്തി സാങ്കേതികപരമായ കാരണങ്ങളാലാണ് തീരുമാനം എടുത്തതെന്നായിരുന്നു ഹോക്കി ഇന്ത്യ നല്‍കിയ വിശദീകരണം.     




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories