Share this Article
News Malayalam 24x7
വനിതാ റിലേയിൽ വിജയക്കൊയ്ത്ത്; അത്‌ലറ്റിക്‌സിൽ ആദ്യ സ്വർണവുമായി ഇന്ത്യ
വെബ് ടീം
6 hours 55 Minutes Ago
1 min read
GOLD MEDAL

നഗോയ: ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സിൽ ആദ്യ സ്വർണക്കൊയ്ത്തുമായി ഇന്ത്യ. വനിതകളുടെ 4x400 മീറ്റർ റിലേയിൽ ഇന്ത്യ സ്വർണം നേടി. കിരൺ, പൂവമ്മ, പ്രാചി, വിത്യാ രാംരാജ് എന്നിവരാണ് ഇന്ത്യക്ക് സ്വർണം സമ്മാനിച്ചത്. മൂന്ന് മിനിറ്റ് 29.69 സെക്കന്റിൽ ഇന്ത്യ ഓടിയെത്തി. ബഹ്‌റെയ്ൻ വെള്ളിയും ചൈന വെങ്കലവും നേടി.അതേസമയം 4x100 മീറ്റർ മിക്‌സഡ് റിലേയിലും ഇന്ത്യൻ ടീം വെങ്കലം നേടി. 41.06 സെക്കന്റിൽ ഓടിയെത്തി പുതിയ ദേശീയ റെക്കോർഡോടെയാണ് ഇന്ത്യ മൂന്നാമതെത്തിയത്. ഇന്ത്യക്കായി ഗുരിന്ദർവീർ സിങ്, അനിമേഷ് കുജൂർ, ഹരിത ഭദ്ര, സ്‌നേഹ എസ് എന്നിവർ ട്രാക്കിലിറങ്ങി.1990-ന് ശേഷം സ്പ്രിന്റ് റിലേയിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ കൂടിയാണിത്. അന്ന് ഇന്ത്യയുടെ വനിതാ ടീം വെള്ളി നേടിയിരുന്നു.

 5000 മീറ്റർ ഓട്ടത്തിൽ ഇന്ത്യയുടെ ഗുൽവീർ സിങ് വെങ്കലം നേടി. നേരത്തേ 1500 മീറ്ററിലും 10,000 മീറ്ററിലും വെള്ളി നേടിയ ഗുൽവീറിന്റെ മൂന്നാം മെഡലാണിത്. 

വനിതാ ഹൈജംപിൽ ഇന്ത്യയുടെ പൂജ സിങ് വെങ്കലം വിജയിച്ചു.

വനിതാ വിഭാഗം ട്രാപ് ഷൂട്ടിങ്ങിൽ ഇന്ത്യയുടെ നീരു ദണ്ഡ സ്വർണം നേടി. ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണമാണിത്.  ഏഷ്യൻ റെക്കോർഡോടെയാണ് നീരുവിന്റെ വിജയം. 28 പോയിന്റുകളുമായി നീരു ഒന്നാമതെത്തിയപ്പോൾ ചൈനയുടെ സൺ യുനോങ്ങിനാണ് വെള്ളി. കുവൈത്തിന്റെ അബ്ദുൽ മാലിക് ഹജർ വെങ്കലവും വിജയിച്ചു.

വനിതാ ഷൂട്ടിങ് ട്രാപ് ടീം ഇനത്തിൽ ഇന്ത്യയ്ക്ക് വെള്ളി. 328 പോയിന്റുകളുമായാണ് ഇന്ത്യ രണ്ടാമത് ഫിനിഷ് ചെയ്തത്. വനിതാ വിഭാഗത്തില്‍ ചൈന സ്വർണവും കുവൈത്ത് വെങ്കലവും സ്വന്തമാക്കി. വനിതാ വിഭാഗം ബോക്സിങ് 65 കിലോയിൽ ഇന്ത്യയുടെ പർവീൺ ഹൂഡ ഫൈനലിൽ കടന്നു. ചൈനയുടെ ലി ഷുവിനെ 5–0ന് കീഴടക്കിയാണ് ഇന്ത്യൻ താരം മെഡലുറപ്പിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories