നഗോയ: പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കി ഫൈനലിൽ. മൂന്ന് ഗോളുകൾക്ക് മുന്നിട്ടുനിന്ന ശേഷം പാകിസ്ഥാന്റെ തിരിച്ചടിയിൽ സമനിലയിലായെങ്കിലും മത്സരത്തിന്‍റെ അവസാന നിമിഷങ്ങളിൽ അഭിഷേകിന്റെ ഗോളിൽ 4-3 എന്ന സ്കോറിനാണ് ഇന്ത്യ ജയം പിടിച്ചെടുത്തത്. പാകിസ്ഥാനെതിരെ തോൽവി അറിയാതെയുള്ള ഇന്ത്യയുടെ 21ാം മത്സരമാണിത്.
ശനിയാഴ്ച നടക്കുന്ന സ്വർണ മെഡൽ പോരാട്ടത്തിൽ മലേഷ്യ - ദക്ഷിണ കൊറിയ രണ്ടാം സെമിയിലെ വിജയികളെയാണ് ഇന്ത്യ നേരിടുക. വനിതാ വിഭാഗത്തിലും ഇന്ത്യ ഫൈനലിലെത്തിയിട്ടുണ്ട്. 1982നുശേഷം ആദ്യമായാണ് ഏഷ്യൻ ഗെയിംസില്‍ ഇന്ത്യ പുരുഷ-വനിതാ വിഭാഗങ്ങളില്‍ ഫൈനലിലെത്തുന്നത്.