നിഷിൻ: ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം. ഫൈനൽ പോരാട്ടത്തിൽ ചൈനയെ കീഴടക്കിയാണ് ഇന്ത്യ സ്വർണമണിഞ്ഞത്. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യയുടെ ജയം. 44 വർഷത്തിന് ശേഷമാണ് ഇന്ത്യൻ വനിതകൾ ഗെയിംസിൽ സ്വർണം നേടുന്നത്.
മത്സരത്തിന്റെ പത്താം മിനിറ്റിൽ തന്നെ ഇന്ത്യ മുന്നിലെത്തി. ലാൽറെംസിയാമിയാണ് ഗോളടിച്ചത്.ആദ്യപകുതിയും ഇന്ത്യ ലീഡ് നിലനിർത്തി.അവസാന ക്വാർട്ടറിലും മികച്ച പ്രതിരോധം കാഴ്ചവെച്ച ഇന്ത്യൻ ടീം ചൈനയുടെ നീക്കങ്ങളെല്ലാം പ്രതിരോധിച്ചു. ഇതിന് മുൻപ് 1982 ലാണ് ഇന്ത്യൻ വനിതകൾ സ്വർണം നേടിയത്. ഇതോടെ ഇന്ത്യയ്ക്ക് 16സ്വർണമായി. മെഡൽ എണ്ണത്തിൽ 76ആയതോടെ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി.