Share this Article
News Malayalam 24x7
ലോകകിരീടം നിലനിർത്താൻ മെസ്സിപ്പട, അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു
Argentina Announces 26-Member Squad Led by Lionel Messi for 2026 World Cup

2026-ലെ ഫിഫ ഫുട്ബോൾ ലോകകപ്പിനുള്ള 26 അംഗ അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. സൂപ്പർ താരം ലയണൽ മെസ്സി തന്നെയാണ് ഇത്തവണയും ടീമിനെ നയിക്കുക. മെസ്സിയുടെ ആറാമത്തെ ലോകകപ്പ് പങ്കാളിത്തമാണിത്. അർജന്റീനയുടെ മുഖ്യ പരിശീലകൻ ലയണൽ സ്കലോണിയാണ് ടീമിനെ പ്രഖ്യാപിച്ചത്.

2022-ൽ ലോകകപ്പ് കിരീടം നേടിയ ടീമിലെ 17 താരങ്ങളെ ഇത്തവണയും നിലനിർത്തിയിട്ടുണ്ട്. മുൻ ലോകകപ്പിലെ മികച്ച ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനെസ്, പ്രതിരോധ നിരക്കാരായ ലിസാൻഡ്രോ മാർട്ടിനെസ്, ക്രിസ്റ്റ്യൻ റൊമേറോ എന്നിവർ ടീമിൽ സ്ഥാനം പിടിച്ചു. എന്നാൽ, അനുഭവസമ്പന്നനായ പ്രതിരോധ താരം മാർക്കോസ് അക്യൂനയെ ഇത്തവണ ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


അൾജീരിയ, ഓസ്ട്രിയ, ജോർദാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ഗ്രൂപ്പ് 'ജെ'യിലാണ് അർജന്റീന മത്സരിക്കുന്നത്. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് നിലവിൽ 26 മത്സരങ്ങൾ പൂർത്തിയാക്കിയ ലയണൽ മെസ്സിയുടെ പേരിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories