Share this Article
News Malayalam 24x7
ഗാലെ ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ്, ഫോളോ ഓണ്‍ ഒഴിവാക്കി ലങ്ക, ദിനുഷയ്ക്ക് സെഞ്ചുറി
വെബ് ടീം
posted on 17-08-2026
1 min read
cricket

ഗാലെ: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 178 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. മൂന്നാം ദിനം ശ്രീലങ്ക 284 റണ്‍സെടുത്ത് ഓള്‍ ഔട്ടായി. ബാറ്റിംഗ് തകർച്ചയോടെ തുടങ്ങിയ ലങ്ക സെഞ്ചുറിയുമായി പൊരുതിയ സൊനാൽ ദിനുഷയുടെയും(100)സ, അര്‍ധസെഞ്ചുറി നേടിയ നിരോഷൻ ഡിക്‌വെല്ലയുടെയും ബാറ്റിംഗ് മികവിലാണ് ഫോളോ ഓണ്‍ ഒഴിവാക്കിയത്.

മൂന്നാം ദിനം ശ്രീലങ്കൻ ഇന്നിംഗ്സ് അവസാനിച്ച ഉടന്‍ മഴയും വെളിച്ചക്കുറവും മൂലം കളി നിര്‍ത്തിവെച്ചു. ഇന്ത്യക്കായി മാനവ് സുതാര്‍ 76 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തപ്പോള്‍ രവീന്ദ്ര ജഡേജ 57 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത് ബൗളിംഗില്‍ തിളങ്ങി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories