മുംബൈ : 2027 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഷെഡ്യൂള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചു. 14 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുക. മൂന്നു ഘട്ട മത്സരങ്ങള്‍ നടക്കും. 12 വേദികളിലായി ആകെ 57 മത്സരങ്ങളാകും ടൂര്‍ണമെന്റില്‍ കളിക്കുക.
ഓസ്‌ട്രേലിയയാണ് നിലവിലെ ചാംപ്യന്മാര്‍.
ദക്ഷിണാഫ്രിക്ക, സിംബാബ് വെ, നമീബിയ എന്നീ രാജ്യങ്ങളാണ് ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
എ ഗ്രൂപ്പിലാണ് ഇന്ത്യ ഇടംപിടിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയ, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, സിംബാബ് വെ ടീമുകള്‍ ഇന്ത്യയുടെ ഗ്രൂപ്പിലാണ്. ഓസ്‌ട്രേലിയയാണ് നിലവിലെ ചാംപ്യന്മാര്‍.ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ് ടീമുകള്‍ ഗ്രൂപ്പ് ബിയിലാണ്. യോഗ്യതാ റൗണ്ടില്‍ 12, 13, 14 സ്ഥാനങ്ങളിലെത്തിയ ടീമുകളുടെ സൂപ്പര്‍ സീരീസ് മത്സരത്തോടെയാകും ടൂര്‍ണമെന്റ് ആരംഭിക്കുക. ഇതിലെ വിജയി അടുത്ത ഘട്ടത്തിലേക്ക് മുന്നേറും. ഒക്ടോബര്‍ 7 ന് ഇന്ത്യ- ഓസ്‌ട്രേലിയ മത്സരത്തോടെയാണ് രണ്ടാംഘട്ടം ആരംഭിക്കുക.