Share this Article
News Malayalam 24x7
നമ്പൂരിയും മലയാളി എസ് വിശ്വനാഥും ഒക്കെ പാകിസ്‌ഥാനെതിരെ സ്വർണപ്പോരിനിറങ്ങി?; സ്കോർബോർഡ് കണ്ട് ആശയ കുഴപ്പത്തിലായി ആരാധകർ
വെബ് ടീം
10 hours 45 Minutes Ago
1 min read
asian games

നിഷിൻ: ആവേശകരമായ അയൽപ്പോരിനൊടുവിലാണ് ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ പാകിസ്ഥാനെ 19 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ സ്വർണമണിഞ്ഞത്. മത്സരം നടന്ന മൈതാനത്ത് പക്ഷേ ആരാധകരെ അമ്പരപ്പിച്ചത് സ്‌കോർബോർഡാണ്. പാകിസ്‌ഥാനെതിരേ അവസാനഓവറുകളിൽ കത്തിക്കയറിയത് നമ്പൂരിയാണെന്നാണ് സ്‌കോർ ബോർഡിൽ കാണിച്ചത്. മുഴുവൻ പേര് ടി.ടി.വി. നമ്പൂരി. കൂടാതെ മണി സുന്ദറും എസ്. വിശ്വനാഥും ഇന്ത്യക്കായി കളിക്കുന്നു. ആരാധകർ തെല്ലൊന്ന് അമ്പരന്ന് കാണും.

ടി.ടി.വി നമ്പൂരിയും മണി സുന്ദറുമെല്ലാം ഇന്ത്യൻ താരങ്ങൾ തന്നെയാണ്. താരങ്ങളുടെ പാസ്‌പോർട്ടിലും മറ്റ് ഔദ്യോഗിക രേഖകളിലുമുള്ള പേരുകളാണ് സ്‌കോർബോർഡിൽ തെളിഞ്ഞത്. അതാണ് ആരാധകർക്ക് പെട്ടെന്ന് മനസിലാവാതെ വന്നത്. ഈ സ്‌കോർബോർഡ് സാമൂഹികമാധ്യമങ്ങളിൽ വൻ ചർച്ചയായി. കമന്റേറ്റർമാർ പലപ്പോഴും  പറയുന്നുണ്ടായിരുന്നു ഇത് വിശ്വനാഥനൊ മറ്റോ ഒന്നുമല്ല സഞ്ജു സാംസൺ അത് മതി എന്നൊക്കെ 

ടി.ടി.വി. നമ്പൂരി തിലക് വർമയും, ഡബ്ല്യു.എസ്. മണി സുന്ദർ വാഷിങ്ടൺ സുന്ദറും എസ്. വിശ്വനാഥ് സഞ്ജു സാംസണുമാണ്. അതായത് പാക് ബൗളർമാരെ അടിച്ചുപറത്തിയ നമ്പൂരി തിലക് വർമയാണെന്നർഥം. വി. സൂര്യവംശി, എ. ശർമ, ജെ.ജെ. ബുംറ എന്നിങ്ങനെ പോകുന്നു പേരുകൾ.ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 211 റൺസാണെടുത്തത്. അഭിഷേക് ശർമയുടെയും തിലക് വർമയുടെയും വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്തായത്. 20 പന്തിൽ ഫിഫ്റ്റി തികച്ച അഭിഷേക് ശർമ ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചു. 28 പന്തിൽ 61 റൺസെടുത്താണ് താരം മടങ്ങിയത്. മൂന്ന് ഫോറുകളും ഏഴ് സിക്‌സറുമടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്.

അവസാനഓവറുകളിൽ തിലക് വർമ, ശിവം ദുബെ എന്നിവരുടെ ഇന്നിങ്സുകൾ ഇന്ത്യയെ 200 കടത്തി. 18-ാം ഓവറിൽ 18 റൺസും 19-ാം ഓവറിൽ 23 റൺസും പിറന്നു. ഒടുക്കം റൺസിന് ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചു. ശിവം ദുബെ 15 പന്തിൽ നിന്ന് 27 റൺസെടുത്തപ്പോൾ തിലക് വർമ 22 പന്തിൽ 51 റൺസെടുത്തു.മറുപടി ബാറ്റിങ്ങിൽ പാക് ബാറ്റർ ഹസൻ നവാസ് അർധസെഞ്ചുറിയോടെ തിളങ്ങി. താരം അവസാനം വരെ പോരാടി. 51 പന്തിൽ ഹസൻ നവാസ് 96 റൺസെടുത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories