Share this Article
News Malayalam 24x7
ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റിന്റെ ജയം
cricket

ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്‌റി ട്വന്‌റിയില്‍ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റിന്റെ ജയം. കളി അവസാനിക്കാന്‍ നാലു പന്തുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അവസാന പന്ത് ബൗണ്ടറി കടത്തി ഇന്ത്യ വിജയലക്ഷ്യം മറി കടന്നത്. 72 റണ്‍സെടുത്ത തിലക് വര്‍മയാണ് ഇന്ത്യുടെ വിജയശില്‍പി.

ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ആദ്യ ഓവറുകളില്‍ തന്നെ ഓപ്പണര്‍മാരെ തിരിച്ചയച്ച് ഇന്ത്യ ഇംഗ്ലണ്ടിന് കുടുക്കിട്ടു. 2 വിക്കറ്റുകള്‍ വീതം നേടിയ വരുണ്‍ ചക്രവര്‍ത്തി, അക്സര്‍ പട്ടേല്‍ എന്നിവരാണ് ഇംഗ്ലണ്ടിനെ 165 റണ്‍സില്‍ പിടിച്ചുകെട്ടിയത്.

ഇതോടെ പരമ്പരയില്‍ ഇന്ത്യ 2 - 0 ത്തിന് മുന്നിലാണ്. പരിക്കേറ്റ നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിംഗ് എന്നിവര്‍ക്ക് പകരം വാഷിംഗ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറല്‍ എന്നിവരുമായാണ് ഇന്ത്യന്‍ ടീമിറങ്ങിയത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories