Share this Article
News Malayalam 24x7
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ ആവേശപോരാട്ടം ഇന്ന്
cricket

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ ആവേശപോരാട്ടം  ഇന്ന് നടക്കും. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2:00 മണി മുതലാണ് മത്സരം ആരംഭിക്കുന്നത്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലാണ് ഇന്ത്യന്‍ ഏകദിന ടീം ഇറങ്ങുന്നത്. രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍ എന്നിവരും ടീമിലുണ്ട്. കഴിഞ്ഞ 10 ഏകദിന മത്സരങ്ങളില്‍  മൂന്ന് സെഞ്ച്വറികള്‍ നേടിയതിന് ശേഷമാണ് കോഹ്ലി പരമ്പരയിലേക്ക് വരുന്നത്. രവീന്ദ്ര ജഡേജ ഓള്‍റൗണ്ട് മികവ് നല്‍കുമ്പോള്‍ മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ബൗളിംഗില്‍ പ്രധാന കരുത്ത്. ഷായ് ഹോപ്പിന്റെ നേതൃത്വത്തിലാണ് വെസ്റ്റ് ഇന്‍ഡീസ് എത്തുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories