Share this Article
News Malayalam 24x7
വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസ്: ചെറുമകൾ പിടിയിൽ, അശ്വതി അച്ചുവിനായി അന്വേഷണം
വെബ് ടീം
posted on 30-09-2026
1 min read
cricket

കൊല്ലത്ത് സ്വത്തുതർക്കത്തെ തുടർന്ന് വയോധികയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസിൽ ചെറുമകൾ പിടിയിൽ. ആയൂർ സ്വദേശി അമൃതയാണ് (18) ചടയമംഗലം പൊലീസിന്റെ പിടിയിലായത്. മാതാവ് അശ്വതി പറഞ്ഞതിനാലാണ് തിളച്ച വെള്ളം ഒഴിച്ചതെന്ന് അമൃത പൊലീസിന് മൊഴി നൽകി. കേസിൽ അശ്വതി ഇപ്പോഴും ഒളിവിലാണ്.

സെപ്തംബർ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആയൂർ ഇടമുളയ്ക്കൽ സ്വദേശിയായ രാധാമണിക്കാണ് (61) പൊള്ളലേറ്റത്. വീട്ടിലെ സിറ്റൗട്ടിലിരിക്കുകയായിരുന്ന രാധാമണിയുടെ മുഖത്ത് അമൃത തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു. മുഖത്തും കഴുത്തിലും ഗുരുതരമായി പൊള്ളലേറ്റ രാധാമണി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവദിവസം രാത്രിയോടെ അശ്വതി ഭർത്താവിന്റെ വീട്ടിൽ മകളെ കൊണ്ടുചെന്നാക്കിയിരുന്നു. അവിടെനിന്നാണ് അമൃത പിടിയിലായത്.

അശ്വതിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. അമ്മ അശ്വതി വെള്ളം തിളപ്പിച്ച് പാത്രത്തിലാക്കി വച്ചശേഷം രാധാമണിയുടെ ദേഹത്തേക്ക് ഒഴിക്കാൻ തന്നോട് ആവശ്യപ്പെട്ടുവെന്നാണ് അമൃതയുടെ മൊഴി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories