ഗുവാഹത്തി: ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ മൂന്നു ബാറ്റർമാരുടെ തകർപ്പൻ സെഞ്ചറി കരുത്തിൽ 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 405 റൺസാണ് വിൻഡീസ് അടിച്ചുകൂട്ടിയത്. ഇന്ത്യയ്ക്ക് 406 റൺസ് വിജയലക്ഷ്യം.
വെസ്റ്റിൻഡീസിനായി ഓപ്പണർ ജോൺ കാംബെൽ (68 പന്തിൽ 101), ക്യാപ്റ്റൻ ഷായ് ഹോപ് (94 പന്തിൽ 104), അമീർ ജാങ്കൂ (77 പന്തിൽ 114) എന്നിവരാണ് സെഞ്ചറി നേടിയത്. ഇതു രണ്ടാം തവണ മാത്രമാണ് ഒരു ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെ ഒരു ടീമിനെ മൂന്നു ബാറ്റർമാർ സെഞ്ചറി നേടുന്നത്. 2015ൽ ദക്ഷിണാഫ്രിക്കയാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്.
ഇന്ത്യക്കായി കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, ഗുർനൂർ ബ്രാർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റെടുത്തു. ആദ്യ ഏകദിനത്തിൽ വിജയിച്ച ഇന്ത്യ പരമ്പരയിൽ 1-0ത്തിന് മുന്നിലാണ്.