Share this Article
News Malayalam 24x7
തൃശൂരിൽ ഇരട്ടക്കൊലപാതകം; ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തി
Double Murder in Thrissur: Woman and Son Found Dead

തൃശൂര്‍ വലപ്പാട് ബീച്ചില്‍ ഭാര്യയെയും നാലര വയസ്സുള്ള മകനെയും ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. വലപ്പാട് സ്വദേശി വിസ്മയ മകന്‍ നാലര വയസുകാരന്‍ ദക്ഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവ് വിജേഷിന്റെ നില ഗുരുതരമാണ്. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. വിസ്മയുടെ കരച്ചില്‍ കേട്ടെത്തിയ സഹോദരന്‍ എത്തി വീടിന്റെ വാതില്‍ തുറന്നപ്പോള്‍ പരിക്കേറ്റ വിസ്മയ പുറത്തേക്ക് ഓടി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഈ സമയം മുറിയുടെ വാതിലടച്ച വിജേഷ് മകനെയും കൊലപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വലപ്പാട് പോലീസ് വിജേഷിനെയും മകനെയും ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ദക്ഷ് മരിച്ചു. ബ്ലേഡ് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക വിവരം.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories