ക്ഷേത്രത്തിനുള്ളിൽ വച്ച് പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പുണെ ജില്ലയിലെ പിംപ്രി-ചിഞ്ച്വാഡ് നഗരത്തിലെ നിഗ്ഡി പ്രദേശത്തുള്ള ശിവക്ഷേത്രത്തിലാണ് സംഭവം. ഒക്ടോബർ 10ന് രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പിന്നാലെ സംഭവം വിവാദമായതിനെ തുടർന്ന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തതു. മെട്രോ നിർമാണ സ്ഥലത്ത് ജോലി ചെയ്യുന്ന കരാർ തൊഴിലാളിയായ വിശാൽ സിങ്ങാണ് പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി.ഇയാൾക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള വകുപ്പുകളും പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.