നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച വാഹനാപകടക്കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നതായി ഔദ്യോഗിക സ്ഥിരീകരണം. കാക്കനാട് റീജിയണൽ കെമിക്കൽ ലബോറട്ടറിയിൽ നടത്തിയ രക്തപരിശോധനാ ഫലത്തിലാണ് ഇക്കാര്യം വ്യക്തമായത്.അപകടസമയത്ത് പ്രതിയുടെ ശരീരത്തിൽ അനുവദനീയമായ അളവിലും അഞ്ച് മടങ്ങ് അധികം മദ്യം ഉണ്ടായിരുന്നതായി പരിശോധനയിൽ കണ്ടെത്തി. എന്നാൽ ലഹരിമരുന്നുകളൊന്നും ഉപയോഗിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. അപകടത്തിന് മുൻപ് പ്രതി ബാറുകൾ സന്ദർശിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കൂടുതൽ തെളിവെടുപ്പിനായി പ്രതികളെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടാൻ പൊലീസും തയ്യാറെടുക്കുന്നുണ്ട്.