Share this Article
News Malayalam 24x7
BMC കോളേജിലെ മോർഫിങ്ങ് കേസ്; ചിത്രങ്ങള്‍ ടെലഗ്രാം ഗ്രൂപ്പുകള്‍ വിറ്റതിനുള്ള തെളിവ് കണ്ടെത്തി
Cyber Crime Cell Probes Unauthorized Image Circulation via Messaging App in Kerala College Case

തൃക്കാക്കര ഭാരത മാതാ കോളേജില്‍ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥി ശ്രീഹരിയുടെ ഫോണില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. പെണ്‍കുട്ടികളുടെ അടക്കം ചിത്രങ്ങള്‍ പലപ്പോഴായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും നഗ്‌നചിത്രങ്ങള്‍ ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റതിനുള്ള തെളിവുകളും കണ്ടെത്തിയിട്ടുണ്ട്. പകര്‍ത്തിയ ചിത്രങ്ങള്‍ ടെലഗ്രാം ചാറ്റിലേക്ക് അയച്ച് നല്‍കിയ ശേഷം മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ ടെലഗ്രാം ചാറ്റില്‍ തിരിച്ച് അയച്ച് കിട്ടുന്നതായിരുന്നു രീതി. ടീച്ചര്‍മാരുടെയും വിദ്യാര്‍ത്ഥികളുടെയും ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി പ്രത്യേക ഗ്രൂപ്പുകളും കണ്ടെത്തി. ക്ലാസ്മുറിയില്‍ ടീച്ചര്‍മാര്‍ പഠിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് മോര്‍ഫിങ് നടന്നത്. ഹോസ്റ്റലില്‍ നിന്നും ചിത്രങ്ങള്‍ പകര്‍ത്തിയതായി സംശയമുണ്ട്. ശ്രീഹരിയുടെ ഗ്യാലറിയില്‍ ഗേള്‍സ് ഹോസ്റ്റല്‍ റൂം ദൃശ്യങ്ങങ്ങള്‍ വിദ്യാര്‍ത്ഥികള്‍ കണ്ടെത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories