സാമ്പത്തിക തട്ടിപ്പ് കേസില് ഒളിവില് പോയ മലയാളി യുവതി കൊച്ചിയില് പിടിയില്. മുംബൈ മാഹിം പോലീസ് സ്റ്റേഷനില് രജിസ്റ്റര് ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയായ കുളയേട്ടിക്കര സ്വദേശി ശ്രുതി ആണ് കൊച്ചി പോലീസിന്റെ സഹായത്തോടെ മുംബൈ മാഹിം പോലീസിന്റെ പിടിയിലായത്. പ്രതി ജോലി ചെയ്തിരുന്ന കമ്പനിയില് നിന്ന് രണ്ട് കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കമ്പനി എം.ഡി മാഹിം പോലീസ് സ്റ്റേഷനില് കേസ് രജിസ്റ്റര് ചെയ്തത്. കമ്പനിയുടെ മുംബൈ ഓഫീസിലെ ജീവനക്കാരിയാണ് കേസിലെ ഒന്നാം പ്രതി.