Share this Article
News Malayalam 24x7
ജെഎൻയുവിൽ പ്രൊഫസർക്കെതിരെ ലൈംഗിക പീഡന പരാതി; അന്വേഷണം ആരംഭിച്ച് ഐസിസി
JNU Internal Complaints Committee Probes Harassment Allegations Against Professor

ജവഹര്‍ലാല്‍ നെഹ്‌റു ദേശീയ സര്‍വകലാശാലയില്‍ പ്രൊഫസര്‍ക്കെതിരെ ലൈംഗിക പീഢന പരാതിയുമായി വിദ്യാര്‍ത്ഥികള്‍. ക്യാമ്പസില്‍ താമസിക്കുന്ന പ്രൊഫസര്‍ ഒത്തുചേരലുകള്‍ക്കായി വിദ്യാര്‍ത്ഥികളെ വീട്ടിലേക്ക് ക്ഷണിക്കുകയും ലൈംഗികച്ചുവയോടെ പെരുമാറുകയും ചെയ്യാറുണ്ടെന്നാണ് ആരോപണം. ക്ലാസിലെ ലക്ച്വറുകള്‍ക്കിടയിലും അനുചിതമോ അശ്ലീലമോ ആയ പരാമര്‍ശങ്ങള്‍ നടത്താറുണ്ടെന്നും ചില വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. സര്‍വകലാശാലയുടെ ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി (ഐസിസി) വിഷയം അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം. ഒരു മാസം മുമ്പാണ് ഐസിസിക്ക് പരാതികള്‍ ലഭിച്ചത്. ആദ്യ പരാതിക്ക് പിന്നാലെ നിരവധി മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ പ്രൊഫസറുടെ പെരുമാറ്റത്തെക്കുറിച്ച് സമാനമായ പരാതികളുമായി മുന്നോട്ട് വന്നതോടെയാണ് ഐസിസി അന്വേഷണം ആരംഭിച്ചത്. 10 ലധികം വിദ്യാര്‍ത്ഥികള്‍ ഐസിസിക്ക് പരാതി നല്‍കിയിട്ടുണ്ട്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories