ആന്ധ്രപ്രദേശ് സ്വദേശിനിയായ പെൺകുട്ടിയെ കോവളത്തെ സ്പായിൽ എത്തിച്ച് പീഡിപ്പിച്ച കേസിൽ അന്വേഷണം ബെംഗളുരുവിലേക്കും. പെണ്‍കുട്ടിയെ എത്തിച്ച ഇടനിലക്കാരിക്കായി അന്വേഷണം ഉര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. ആന്ധയിലെത്തിയ അന്വേഷണ സംഘം പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖകൾ ശേഖരിച്ചിട്ടുണ്ട്. പെൺകുട്ടി പ്രായപൂർത്തിയായെന്ന് ബന്ധുക്കൾ വ്യാജ രേഖകൾ നിർമിച്ച സാഹചര്യത്തിലാണ് പൊലീസ് നീക്കം. 16 അംഗ പ്രത്യേക അന്വേഷണസംഘത്തിലെ ഓരോ ടീം ആണ് ബെംഗളൂരുവിലും ആന്ധ്രയിലും അന്വേഷണം നടത്തുന്നത്. സംഭവത്തിൽ അന്തർസംസ്ഥാനബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചത്.