Share this Article
നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; പ്രതികള്‍ക്ക് ജാമ്യമില്ല
Nedumbassery Traffic Incident

നെടുമ്പാശ്ശേരിയില്‍ മിനി കൂപ്പര്‍ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ച കേസില്‍ പ്രതികള്‍ക്ക് ജാമ്യമില്ല. എറണാകുളം അഡീ. സെഷന്‍സ് കോടതി ആണ് പ്രതികളുടെ ജാമ്യപേക്ഷ തള്ളിയത്. ഒന്നാം പ്രതി വാഹനമോടിച്ച സുഹൈല്‍ സജീവ്, മുന്‍ സീറ്റിലിരുണ്ടായിരുന്ന നിനവ്, പിന്‍ സീറ്റിലുണ്ടായിരുന്ന അമീര്‍, ജോയല്‍ എന്നിവരുടെ ജാമ്യ അപേക്ഷയാണ് കോടതി നിഷേധിച്ചത്. 


ഒക്ടബോര്‍ 11ന് പുലര്‍ച്ചെ ഉണ്ടായ അപകടത്തില്‍ വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണാര്‍ക്കാട് സ്വദേശി ഗോപിക, കര്‍ണാടക സുള്യ സ്വദേശി ഇയാസ് എന്നിവരാണ് തല്‍ക്ഷണം മരിച്ചത്. അന്വേഷണത്തിന്റെ നിര്‍ണായകഘട്ടത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുത് എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. മിനികൂപ്പര്‍ വാഹനത്തിന്റെ ഇവന്റെ ഡാറ്റാ റെകോഡര്‍ ലഭിക്കാതടുത്തോളം പ്രതികളുടെ ജാമ്യപേക്ഷ അംഗീകരിക്കന്‍ സാധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.  

അപകടസമയത്ത് മിനി കൂപ്പര്‍ കാര്‍ ഓടിച്ചിരുന്നത് 19-കാരനായ സുഹൈല്‍ സജീവ് ആയിരുന്നു. വാഹനം ഏകദേശം 140 മുതല്‍ 160 കിലോമീറ്റര്‍ വരെ വേഗതയിലാണ് സഞ്ചരിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തുകയുണ്ടായി. കാറിന്റെ പിന്‍സീറ്റിലിരുന്ന സുഹൃത്തിന്റെ മൊബൈല്‍ ഫോണിലെ സ്നാപ്ചാറ്റ് വീഡിയോയില്‍ നിന്നും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പൊലീസ് നിര്‍ണായക തെളിവുകള്‍ ശേഖരിച്ചു. സുഹൈലിന്റെ  രക്ത പരിശോധന നടത്തിയപ്പോള്‍ രക്തത്തില്‍ അനുവദനീയമായ പരിധിയേക്കാള്‍ അഞ്ചിരട്ടിയിലധികം മദ്യത്തിന്റെ അളവ് കണ്ടെത്തി. പ്രതികള്‍ മൂന്ന് ബാറുകളില്‍ കയറി മദ്യപിച്ച ശേഷമാണ് വാഹനമോടിച്ചത് എന്ന് തെളിഞ്ഞു.അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories