കോവളം സ്പാ പീഡനക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍. പിടിയിലായത് ഇടനിലക്കാരി വാണി. ബംഗളൂരുവില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. 16 കാരിയെ കേരളത്തില്‍ എത്തിച്ചത് വാണിയാണെന്നാണ് വിവരം. ഇതോടെ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഇന്നലെ താല്‍ക്കാലിക ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ മായയെ അറസ്റ്റ് ചെയ്തിരുന്നു.