Share this Article
News Malayalam 24x7
പുതിയ ദൃശ്യങ്ങളുമായി CPIM; ആരോഗ്യമന്ത്രിക്ക് പരിക്കേറ്റ സംഭവം
CPI(M) Releases New Visual Evidence in Minister Veena George Protest Case

ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ നടന്ന കെഎസ്യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കേറ്റ സംഭവത്തിൽ പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഐഎം. പ്രതിഷേധക്കാർ മന്ത്രിയുടെ അരികിലെത്തിയെന്ന് തെളിയിക്കുന്നതാണ് ഈ ദൃശ്യങ്ങളെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എം.വി. ജയരാജൻ വ്യക്തമാക്കി.

മന്ത്രിയെ കൊലപ്പെടുത്താനാണ് പ്രതിഷേധക്കാർ ശ്രമിച്ചതെന്ന ഗുരുതരമായ ആരോപണമാണ് എം.വി ജയരാജൻ ഉന്നയിച്ചത്. പൊലീസിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് വലിയൊരു അപകടം ഒഴിവായതെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാരെ പൊലീസ് തക്കസമയത്ത് പിടിച്ചുമാറ്റിയതിനാലാണ് മന്ത്രി രക്ഷപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കെഎസ്യു പ്രവർത്തകർ മന്ത്രിയുടെ അടുത്തേക്ക് എത്തിയിട്ടില്ലെന്ന തരത്തിലുള്ള വാദങ്ങൾ നേരത്തെ ഉയർന്നിരുന്നു. ഇതിനെ പ്രതിരോധിക്കാനാണ് പുതിയ ദൃശ്യങ്ങൾ സിപിഐഎം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയ പൊലീസിന്റെ നടപടി ശരിവെക്കുന്ന നിർണ്ണായക തെളിവാണിതെന്ന് പാർട്ടി അവകാശപ്പെടുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories