Share this Article
News Malayalam 24x7
'വിവേകാനന്ദന്‍ വൈറലാണ് ' ചിത്രത്തിന്റെ ടീസര്‍ പുറത്ത്
The teaser of 'Vivekanandan Viralanu  is out

വൈറലായി വിവേകാനന്ദന്‍. 'വിവേകാനന്ദന്‍ വൈറലാണ് ' ചിത്രത്തിന്റെ ടീസര്‍ പുറത്ത്.  മലയാളികളുടെ പ്രിയ സംവിധായകന്‍ കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിവേകാനന്ദന്‍ വൈറലാണ്. ചിത്രത്തിന്റെ ടീസര്‍ ആന്റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം, നീരജ് മാധവ്, അജു വര്‍ഗീസ്, മഹിമ നമ്പ്യാര്‍ എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.നര്‍മ്മത്തില്‍ പൊതിഞ്ഞ് സാമൂഹികപ്രാധാന്യമുള്ള ഒരു വിഷയം ചര്‍ച്ച ചെയ്യുന്ന ചിത്രത്തില്‍ കമലിന്റെ ശിഷ്യന്‍ കൂടിയായിരുന്ന ഷൈന്‍ ടോം ചാക്കോയാണ് നായകന്‍.

ഷൈന്‍ ടോം ചാക്കോയുടെ നൂറാം സിനിമ എന്ന ഒരു പ്രത്യേകത കൂടെയുണ്ട് ഈ ചിത്രത്തിന്. സ്വാസിക, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തില്‍ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മെറീന മൈക്കിള്‍, ജോണി ആന്റണി, മാലാ പാര്‍വതി,മഞ്ജു പിള്ള, നീന കുറുപ്പ്, എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പ്രകാശ് വേലായുധനാണ്. രഞ്ജന്‍ എബ്രഹാമാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ബിജിബാലാണ്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories