Share this Article
News Malayalam 24x7
കമല്‍ ഒരിടവേളയ്ക്ക് ശേഷം ഒരുക്കുന്ന 'വിവേകാനന്ദന്‍ വൈറലാണ്' ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി
The first song of Kamal's upcoming film 'vivekanandan viralaanu' is out

കമല്‍ ഒരിടവേളയ്ക്ക് ശേഷം ഒരുക്കുന്ന 'വിവേകാനന്ദന്‍ വൈറലാണ്' ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി . ബിജിബാല്‍ സംഗീതം പകര്‍ന്ന 'ഒരു ചില്ലുപാത്രം...' എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.ഷൈന്‍ ടോം ചാക്കോയുടെ നൂറാമത്തെ ചിത്രം കൂടിയാണിത്.

പ്രണയവും സൗഹൃദവും നൊമ്പരവും നിറഞ്ഞ ഒട്ടനവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷക ഹൃദയങ്ങള്‍ കവര്‍ന്ന പ്രിയ സംവിധായകന്‍ കമല്‍ ഒരിടവേളയ്ക്ക് ശേഷം ഒരുക്കുന്ന സിനിമയാണ് 'വിവേകാനന്ദന്‍ വൈറലാണ്'.നര്‍മത്തില്‍ പൊതിഞ്ഞെത്തുന്ന ചിത്രത്തില്‍ കാലികപ്രസക്തമായ നിരവധി വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യഗാനം പുറത്ത് വന്നിരിക്കുന്നു. 

മനോഹര മെലഡി ഗാനം ആലപിച്ചിരിക്കുന്നത് സിതാര കൃഷ്ണകുമാര്‍ ആണ്. ബികെ ഹരിനാരായണന്റെതാണ് വരികള്‍. ഷൈന്‍ ടോം ചാക്കോയുടെ നൂറാമത് ചിത്രം കൂടിയാണ് 'വിവേകാനന്ദന്‍ വൈറലാണ്'. നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി എസ് ഷെല്ലി രാജും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജനുവരി 19-ന് വിവേകാനന്ദന്‍ വൈറലാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories