Share this Article
News Malayalam 24x7
മലൈക്കോട്ടൈ വാലിബന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി
The trailer of Malaikottai Valiban is out

ദൃശ്യവിസ്മയമൊരുക്കി മോഹന്‍ലാല്‍ നായകനാവുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ ട്രെയ്ലര്‍ പുറത്തുവിട്ടു. മധുനീലകണ്ഠന്റെ അതിഗംഭീര ദൃശ്യങ്ങളാണ് ട്രെയ്ലറില്‍ ഉള്ളത്. സിനിമാ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'മലൈക്കോട്ടൈ വാലിബന്‍' ട്രെയിലര്‍ പുറത്തിറങ്ങി.മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രം തിയറ്ററുകളില്‍ അദ്ഭുതം സൃഷ്ടിക്കുമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്നവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠന്‍ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ഒരുക്കിയ ഈ സിനിമ ജനുവരി 25 മുതല്‍ ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. അതേ സമയം മലയാള സിനിമയുടെ ഏറ്റവും വലിയ ഓവര്‍സീസ് വിതരണക്കാരായ ആര്‍ എഫ് ടി ഫിലിംസാണ് ചിത്രം യൂറോപ്പിലും യുകെയിലും പ്രദര്‍ശനത്തിനെത്തിക്കുന്നത്.35 ഓളം വരുന്ന യൂറോപ്യന്‍ രാജ്യങ്ങളിലാണ് 'മലൈക്കോട്ടേ വാലിബന്‍' റിലീസിന് എത്തിക്കുന്നത്. 2024ലെ ഒരു വമ്പന്‍ ഹിറ്റിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories