Share this Article
News Malayalam 24x7
'തഗ് ലൈഫ്';ദുല്‍ഖര്‍ സല്‍മാനും കമല്‍ഹാസനും ഒന്നിക്കുന്ന മണിരത്നം ചിത്രം എത്തുന്നു
'Thug Life'; Dulquer Salmaan and Kamal Haasan's Mani Ratnam film is coming

ദുല്‍ഖര്‍ സല്‍മാനും കമല്‍ഹാസനും ഒന്നിക്കുന്ന മണിരത്‌നം ചിത്രം എത്തുന്നു. തഗ് ലൈഫ് എന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്നും മൂന്ന് പ്രമുഖ താരങ്ങളാണ് അണിനിരക്കുന്നത്. നായകന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനുശേഷം മണിരത്‌നവും കമല്‍ഹാസനും കൈകോര്‍ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു.1987 ല്‍ പുറത്തിറങ്ങിയ ക്ലാസിക് ചിത്രം നായകന്‍ ആണ് മണിരത്‌നം കമല്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ ചിത്രം. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഇരുവരുടെയും മാജിക്കിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. 

പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്നുള്ള സൂപ്പര്‍ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍, ഐശ്വര്യ ലക്ഷ്മി,ജോജു ജോര്‍ജ് എന്നിവരാണ് മലയാളി താരങ്ങള്‍. ജയം രവി, തൃഷ, ഗൗതം കാര്‍ത്തിക് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം കമല്‍ ഹാസന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് പേര് പ്രഖ്യാപിച്ച ചിത്രമാണിത്. ചിത്രം ആക്ഷന് പ്രാധാന്യമുള്ള ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രം ആയിരിക്കുമെന്നാണ് സൂചന.

രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് ചിത്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. എ.ആര്‍ റഹ്‌മാന്റെ കൈ ഒപ്പും ചിത്രത്തിലുണ്ടാകും.  രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നിവയുടെ ബാനറില്‍ കമല്‍ഹാസന്‍, മണിരത്നം, ആര്‍ മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories