Share this Article
News Malayalam 24x7
വമ്പൻ ഇടിവിൽ സ്വർണവില; 46,000ത്തിന് താഴേക്ക്
വെബ് ടീം
posted on 17-01-2024
1 min read
GOLD PRICE TODAY

തിരുവനന്തപുരം: സ്വർണവില കുറഞ്ഞു. തുടർച്ചയായ മൂന്നാം  ദിവസമാണ് സ്വർണവില കുറഞ്ഞത്. ഇന്നലെ 280  രൂപ കുറഞ്ഞിരുന്നു. ഇന്ന് 240 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. ഇതോടെ സ്വർണവില 46000 ത്തിന് താഴേക്ക് എത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക്  45,920 രൂപയാണ്.

കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില ഇടിഞ്ഞിട്ടുണ്ട്. 600 രൂപയാണ് സ്വർണവിലയിൽ ഇടിവ് വന്നത്.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5740 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4750 രൂപയാണ്.

വെള്ളിയുടെ വിലയും ഇന്ന് കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞു. വിപണി വില 77 രൂപയാണ്. അതേസമയം, ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. വിപണി വില103 രൂപയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories