Share this Article
News Malayalam 24x7
തൃക്കാക്കര ഭാരത് മാതാ കോളേജ് മോർഫിങ് കേസ്; മുഖ്യപ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്
Bharat Mata College Morphing Case

തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോര്‍ഫിങ് കേസിലെ മുഖ്യപ്രതിയായ ആലപ്പുഴ സ്വദേശി സനീഷിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ പൊലീസ്. അന്വേഷണസംഘം ഇന്ന് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. ഇതുവരെ രണ്ടുപേരെയാണ് ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഭാരത് മാതാ കോളേജ് വിദ്യാര്‍ത്ഥിയായ ശ്രീഹരിയാണ് കേസിലെ മറ്റൊരു പ്രതി. പണം ലഭിക്കുന്നതിന് വേണ്ടിയാണ് പ്രതികള്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴി പങ്കുവെച്ചത്. മല്ലു പ്രീമിയം എന്ന ഗ്രൂപ്പിലാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. പണം നല്‍കി ചെരുന്ന ഈ ഗ്രൂപ്പിലുള്ളത് 12 അംഗങ്ങളാണ്. അംഗങ്ങളുടെ വിവരങ്ങള്‍ പൊലീസിന് നല്‍കാന്‍ ടെലഗ്രാം ഇത് വരെ തയ്യാറായിട്ടില്ല. പ്രതികളുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയ പരിശോധനകള്‍ നടക്കുകയാണ്. സംസ്ഥാനത്തെ മറ്റ് കോളേജുകളില്‍ നടന്ന സമാനമായ മോര്‍ഫിങ് കേസുകള്‍ക്ക് ഇവരുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഈ കേസില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടെന്ന വിദ്യാര്‍ത്ഥികളുടെ ആരോപണവും പൊലീസ് പരിശോധിച്ചു വരികയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories