Share this Article
News Malayalam 24x7
ഡൽഹി ബസിലെ കൂട്ടബലാത്സംഗം; നിർണായക തെളിവുകൾ ലഭിച്ചെന്ന് പൊലീസ്
Delhi Bus Incident

ഡല്‍ഹിയില്‍ 16 കാരി ബസില്‍ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയെന്ന് പൊലീസ്. കുട്ടിയുടെയും പ്രതികളുടെയും വിരലടയാളം കണ്ടെത്തി പരിശോധനയ്ക്ക് അയച്ചു. ഡിഎന്‍എ പരിശോധന ഫലം ഉടന്‍ ലഭിക്കുമെന്നും പൊലീസ് അറിയിച്ചു.  ഈ മാസം 4 ന് പാരി ചൗക്കിന് സമീപമാണ് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. ബസ് ഡ്രൈവര്‍ കുല്‍ദീപിനെയും കണ്ടക്ടര്‍ സന്ദീപിനെയും  പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്ത ബസ് പൊലീസ്  ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു, ബസ് സഞ്ചരിച്ച വഴിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി സ്വദേശിയായ കൗമാരക്കാരി പഠനത്തിന്റെ പേരില്‍ അമ്മ ശാസിച്ചതിനെ തുടര്‍ന്ന് വീട് വിട്ടിറങ്ങിയതാണെന്ന് പോലീസ് പറഞ്ഞിരുന്നു. പ്രതികള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഉപദ്രവിച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതി.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories