Share this Article
News Malayalam 24x7
ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും ആരോപിച്ച് യുവതിയുടെ പരാതി,പരാതിക്കൊപ്പം ഇന്‍സ്റ്റഗ്രാം ചാറ്റുകളും വോയ്‌സ് റെക്കോര്‍ഡും അക്കൗണ്ട് രേഖകളും
വെബ് ടീം
posted on 27-04-2026
1 min read
shiyas kareem

കൊച്ചി: നടനും റിയാലിറ്റി ഷോ താരവും മോഡലുമായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും ആരോപിച്ച് യുവതിയുടെ പരാതി. കൊച്ചിയില്‍ താമസിക്കുന്ന യുവതി ആണ് പരാതി നല്‍കിയത്. പാലാരിവട്ടം പൊലീസിനാണ് യുവതി പരാതി നല്‍കിയത്. ഷിയാസ് കരീം 65 ലക്ഷത്തോളം രൂപ പലതവണയായി തട്ടി എടുത്തു എന്നും യുവതി പരാതിയില്‍ പറയുന്നു. സാമ്പത്തിക, ലൈംഗിക ചൂഷണം നടത്തിയെന്ന പരാതിയുമായാണ് യുവതി രംഗത്തെത്തിയത്. സുഹൃത്തും പങ്കാളിയുമായിരുന്ന താരം 65 ലക്ഷം രൂപ തട്ടിയെടുത്തെന്ന് യുവതി ആരോപിക്കുന്നു. നഗ്‌നദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും അശ്ലീല പോണ്‍ വെബ്‌സൈറ്റുകള്‍ക്ക് നല്‍കുമെന്നും പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പാലാരിവട്ടം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു . മാനസികമായി തന്നെ പീഡിപ്പിച്ചതിനാലാണ് പരാതി നല്‍കാന്‍ മുന്നോട്ടു വന്നതെന്ന് യുവതി പോലീസിന് മൊഴി നല്‍കി. ഇന്‍സ്റ്റഗ്രാം ചാറ്റുകളും വോയ്‌സ് റെക്കോര്‍ഡും പണം പലപ്പോഴായി നല്‍കിയ അക്കൗണ്ട് രേഖകളും പരാതിക്കൊപ്പം പൊലീസിന് കൈമാറി.

പാലാരിവട്ടം പൊലീസിന് അഭിഭാഷകന്‍ മുഖേന യുവതി പരാതി നല്‍കി. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ നഗ്‌ന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പരാതിയില്‍ പറയുന്നു. പ്രണയം നടിച്ച് വഞ്ചിച്ചു എന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. ജിം നവീകരിക്കുന്നതിനായാണ് ഷിയാസിന് വന്‍ തുക നല്‍കിയത്. പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി. നഗ്‌നദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകള്‍ക്ക് നല്‍കുമെന്നായിരുന്നു ഭീഷണി. ഇത് മാനസികമായി തളര്‍ത്തിയെന്നും യുവതി പറയുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍, ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍, വോയിസ് റെക്കോര്‍ഡുകള്‍ അടക്കമാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories