Share this Article
News Malayalam 24x7
സോനം വാങ്ചുക് നിരാഹാര സമരം അവസാനിപ്പിച്ചു; നിരാഹാരം നീണ്ടത് 26 ദിവസം LIVE VIDEO
Sonam Wangchuk Ends 26-Day Hunger Strike in Ladakh

ഡൽഹി ജന്ദർമന്ദറിൽ നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് സമരം നടത്തുന്ന സിജെപിയുമായി വീണ്ടും ചർച്ചയ്ക്ക് സർക്കാർ. കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ ഉച്ചയ്ക്ക് 12.30 ന് ചർച്ച നടക്കുമെന്നാണ് റിപ്പോർട്ടുകൾ. 


അതേസമയം    26 ദിവസം നീണ്ട നിരാഹാര സമരം  പരിസ്ഥിതി പ്രവർത്തകൻ  സോനം വാങ്ചുക് അവസാനിപ്പിച്ചു. കേന്ദ്രമന്ത്രിമാരായ ജെപി നദ്ദയും  ജിതേന്ദ്രസിംഗും ആശുപത്രിയിൽ എത്തി നടത്തിയ ചർച്ചയെ തുടർന്നാണ്   സമരം അവസാനിപ്പിച്ചത്. 

ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായും സോനം വാങ്ചുക്ക് പറഞ്ഞു. അതേസമയം കേന്ദ്ര വിദ്യാഭ്യസ മന്ത്രി  ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് സിജെപി ജന്ദർ മന്ദറിൽ നടത്തുന്ന സമരം തുടരുകയാണ്. മന്ത്രി രാജിവയ്ക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് സിജെപി നിലപാട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories