ആലപ്പുഴ കരുവാറ്റയിൽ 67 കാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ കുട്ടികളെ കസ്റ്റഡിയിലാവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച അപേക്ഷയിൽ തീരുമാനമെടുക്കുന്നത് ജുവനൈൽ ജസ്റ്റിസ് ബോർഡ് 29 ലേക്ക് മാറ്റി. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതികൾക്ക് പ്രായത്തിന്റെ ആനുകൂല്യം നൽകരുതെന്ന പൊലീസ് റിപ്പോർട്ടുകൂടി പരിഗണിച്ചായിരിക്കും തീരുമാനമെടുക്കുക.കേസിലെ രണ്ടുമുതൽ നാലുവരെ പ്രതികളെ അഞ്ചുദിവസത്തെ കസ്റ്റഡിയിലാവശ്യപ്പെട്ട് ഹരിപാട് പൊലീസാണ് അപേക്ഷ നൽകിയത്.കുട്ടികൾ നിലവിൽ ഒബ്സർവേഷൻ ഹോമിലാണ്.ഇക്കഴിഞ്ഞ 17നാണ് അമ്പലപ്പുഴ സ്വദേശി ശിവൻകുട്ടി ചെട്ടിയാരെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊച്ചുമകളായ 13കാരിയും പെൺകുട്ടിയുടെ സുഹൃത്തുക്കളായ കൊല്ലം സ്വദേശികളുമാണ് കൊലക്ക് പിന്നിലെന്ന് കണ്ടെത്തിയത്.