Share this Article
News Malayalam 24x7
ഭാരോദ്വഹനത്തിൽ വെള്ളി നേടി ഗ്യാനേശ്വരി യാദവ്; ഇന്ത്യയ്ക്ക് മൂന്നാം വെള്ളി, അഞ്ചാം മെഡൽ
എം എസ് ബനേഷ്
posted on 27-07-2026
1 min read
Gyaneshwari Yadav

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് അഞ്ചാം മെഡൽ. ഭാരോദ്വഹനത്തിൽ വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിൽ ഗ്യാനേശ്വരി യാദവ് വെള്ളി മെഡൽ നേടി. സ്‌നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലുമായി 199 കിലോ ഉയർത്തിയാണ് ഗ്യാനേശ്വരി വെള്ളി നേടിയത്. നൈജീരിയയുടെ ഒനോമെ ദിദി സ്വർണം നേടി.

ഞായറാഴ്ച നടന്ന വനിതകളുടെ 48 കിലോ ഭാരോദ്വഹനത്തിൽ മീരാബായ്‌ ചാനു സ്വർണം നേടിയപ്പോൾ പുരുഷന്മാരുടെ 60 കിലോ വിഭാഗത്തിൽ ഋഷികാന്ത സിങ്ങും 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ രാജാ മുത്തുപ്പാണ്ടിയും വെള്ളി മെഡൽ കരസ്ഥമാക്കി . കഴിഞ്ഞദിവസം പാരാ പവർലിഫ്‌റ്റിങ്ങിൽ ജാന്ദുകുമാർ വെങ്കലം നേടിയിരുന്നു. പോയിന്റ് പട്ടികയിൽ ഇന്ത്യ നിലവിൽ എട്ടാം സ്ഥാനത്താണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories