Share this Article
News Malayalam 24x7
ലോങ്‌ജമ്പിൽ എം ശ്രീശങ്കറും നീന്തലിൽ സജൻ പ്രകാശും ഫൈനലിൽ
വെബ് ടീം
posted on 27-07-2026
1 min read
COMMONWEALTH

ഗ്ളാസ്‌കോ: കോമൺവെൽത്ത് ഗെയിംസ് പുരുഷ വിഭാഗം ലോങ് ജംപിൽ മല‍യാളി താരം എം ശ്രീശങ്കർ ഫൈനലിൽ.ആദ്യശ്രമത്തിൽ തന്നെ ഫൈനൽ ഉറപ്പിച്ചു. 8 .01മീറ്റർ ആണ് ചാടിയത്. 8 മീറ്ററാണ് ഫൈനലിലേക്ക് കടക്കാൻ വേണ്ടത്.ബുധനാഴ്ചയാണ് ഫൈനൽ.

നീന്തലിൽ സജൻ പ്രകാശും ഫൈനലിൽ എത്തി. 200മീറ്റർ ബട്ടർഫ്‌ളൈ വിഭാഗത്തിലാണ് ഫൈനൽ ഉറപ്പിച്ചത്. ഇന്ന് രാത്രിയാണ് ഫൈനൽ.ഹീറ്റ്‌സില് സജൻ രണ്ടാമതായി ഫിനിഷ് ചെയ്തു. 1.58.59 സമയത്തിലാണ് ഫിനിഷ് ചെയ്തത്. എല്ലാ ഹീറ്റ്‌സും പരിഗണിക്കുമ്പോൾ ആറാമതാണ് സജൻ.

അതേ സമയം പുരുഷന്മാരുടെ 100മീറ്റർഹീറ്റ്‌സിൽ  ഗുരീന്ദർ വീർ  സിംഗ് രണ്ടാമത് എത്തി.10.39 സെക്കൻഡിൽ ഓടിയെത്തിയാണ് ഗുരീന്ദർവീർ രണ്ടാമതായി ഫിനിഷ് ചെയ്തത്. ഹീറ്റ്‌സിൽ ജമൈക്കയുടെ രോഹൻ വാട്‌സൺ ഒന്നാമതെത്തി. എന്നാൽ താരത്തിന് അടുത്ത റൗണ്ടിലേക്ക് മുന്നേറാനായില്ല. എല്ലാ ഹീറ്റ്‌സിൽ നിന്നുമായി മികച്ച സമയം കണ്ടെത്തുന്ന പത്ത് താരങ്ങൾ മാത്രമാണ് അടുത്ത റൗണ്ടിലേക്ക് കടക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories