Share this Article
News Malayalam 24x7
രണ്ട് ഇന്നിങ്സുകളിലുമായി 1096 റൺസ്; ദുലീപ് ട്രോഫി കിരീടം ഈസ്റ്റ് സോണിന്
വെബ് ടീം
1 hours 9 Minutes Ago
1 min read
duleep

ചെന്നൈ: ദുലീപ് ട്രോഫി കിരീടം ഈസ്റ്റ് സോണിന്. ഫൈനലിൽ സൗത്ത് സോണിനെതിരായ മത്സരം സമനിലയിൽ കലാശിച്ചതോടെ ആദ്യ ഇന്നിങ്സ് ലീഡിന്റെ ബലത്തിലാണ് ഈസ്റ്റ് സോൺ ചാംപ്യന്മാരായത്. സ്കോർ: ഈസ്റ്റ് സോൺ 708, 7ന് 388. ദക്ഷിണ മേഖല 336.

അഞ്ചാം ദിനം 5ന് 212 എന്ന നിലയിൽ ബാറ്റിങ് രണ്ടാം ഇന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ച് ഈസ്റ്റ് സോണിനു വേണ്ടി കൂനൈൻ ഖുറൈഷി (190 പന്തിൽ 116*) സെഞ്ചറിയുമായി പുറത്താകാതെനിന്നു. രണ്ട് ഇന്നിങ്സുകളിലുമായി ഈസ്റ്റ് സോൺ 1096 റൺസാണ് നേടിയത്.

കുമാർ കുശാഗ്ര (75 പന്തിൽ 46), അനുകുൽ റോയ് (112 പന്തിൽ 64) എന്നിവരുടെ വിക്കറ്റാണ് ഈസ്റ്റ് സോണിന് ഇന്നു നഷ്ടമായത്. രണ്ടാം സെഷനിലും ഈസ്റ്റ് സോണിനെ ഓൾഔട്ടാക്കാൻ സാധിക്കാതിരുന്നതോടെ ഇരു ക്യാപ്റ്റന്മാരും സമനിലയ്ക്ക് കൈകൊടുക്കുകയായിരുന്നു. സൗത്ത് സോണിനായി മലയാളി താരം എം.ഡി. നിധീഷ് രണ്ടു വിക്കറ്റ് വീഴ്ത്തി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories