ന‍്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര, ഏഷ‍്യൻ ഗെയിംസ് എന്നിവയ്ക്കുള്ള ഇന്ത‍്യൻ ടീമിൽ നിന്നും പേസർ ഹർഷിത് റാണ പുറത്തായി. പരുക്കാണ് താരത്തിന് വിനയായത്. വിദർഭയ്ക്ക് വേണ്ടി ആഭ‍്യന്തര മത്സരങ്ങൾ കളിക്കുന്ന യാഷ് ഠാക്കൂറിനെയാണ് ഹർഷിത് റാണയുടെ പകരക്കാരനായി ടീമിലെടുത്തിരിക്കുന്നത്.50 സയീദ് മുഷ്താഖ് അലി ട്രോഫി മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 7.04 ബൗളിങ് എക്കണോമിയിൽ 81 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.
അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി ഹർഷിത്, ജസ്പ്രീത് ബുംറ, വാഷിങ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി എന്നീ താരങ്ങൾ കായികക്ഷമത തെളിയിക്കണമെന്ന് ബിസിസിഐ വ‍്യക്തമാക്കിയിരുന്നു.