Share this Article
News Malayalam 24x7
പാകിസ്ഥാനെ 'വൈറ്റ്‌വാഷ്' ചെയ്ത് ഇംഗ്ലണ്ട്; പരമ്പര,അവസാന ടെസ്റ്റിൽ 8 വിക്കറ്റിന്റെ വമ്പൻ ജയം
വെബ് ടീം
4 hours 12 Minutes Ago
1 min read
cricket

ബർമിങ്ഹാം: പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്. പരമ്പരയിലെ മൂന്ന് മത്സരങ്ങളും ജോ റൂട്ടിന്‍റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ടീം വിജയക്കൊടി പാറിച്ചു. എഡ്ജ്ബാസ്റ്റണിൽ നടന്ന അവസാന ടെസ്റ്റിൽ എട്ട് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയം പിടിച്ചെടുത്തത്.

ഈ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയില്‍ ഇംഗ്ലണ്ട് പോയിന്‍റ് ശരാശരി 38.54% ആയി ഉയർത്തിയെങ്കിലും ആറാം സ്ഥാനത്ത് തന്നെ തുടരുന്നു. അതേസമയം പരമ്പരയിലെ ദയനീയ തോൽവിയോടെ ഒൻപത് ടീമുകളുള്ള പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനക്കാരായ പാകിസ്ഥാന്‍റെ അവസ്ഥ കൂടുതൽ പരിതാപകരമായി. പാകിസ്ഥാന്‍റെ പോയിന്‍റ് ശരാശരി 14.81% ആയി ഇടിഞ്ഞു.അവസാന ഇന്നിംഗ്സിൽ 130 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് ആദ്യ ഓവറിൽ തന്നെ ഓപ്പണർമാരായ ബെൻ ഡക്കറ്റിനെയും എമിലിയോ ഗേയെയും നഷ്ടമായിരുന്നു. മുഹമ്മദ് അബ്ബാസാണ് രണ്ട് പേരെയും പുറത്താക്കിയത്. എന്നാൽ ക്യാപ്റ്റൻ ജോ റൂട്ടിന്‍റെയും (62*) ജോർദാൻ കോക്സിന്‍റെയും (59*) അർധ സെഞ്ചുറികളുടെ കരുത്തിൽ 25- ഓവറിൽ 2 വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് ലക്ഷ്യം കണ്ടു.

നേരത്തെ, അരങ്ങേറ്റ മത്സരത്തിനിറങ്ങിയ യുവതാരം റസാവുല്ലയുടെ (81) ബാറ്റിംഗാണ് രണ്ടാം ഇന്നിംഗ്സിൽ പാകിസ്ഥാന്‍റെ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കിയത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories