ന്യൂഡൽഹി: അരുൺ ജെയ്‌റ്റിലി സ്റ്റേഡിയത്തിൽ നടക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ട്വന്‍റി 20യില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. യുവ താരം വൈഭവ് സൂര്യവംശി കളിക്കില്ല. മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശര്‍മയും ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും. ഇടവേളയ്ക്ക് ശേഷം ജസ്പ്രിത് ബുംറ ടീമില്‍ തിരിച്ചെത്തി.
ഡൽഹിയിലെ പിച്ചിന്റെ സ്വഭാവം കൃത്യമായി അറിയാമെന്നും ആദ്യം ബോളിങിന് അനുയോജ്യമായ പിച്ചാണെന്നും ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പറഞ്ഞു. സിംബാബ്‌വെ സീരിസ് പോലെ പരമ്പര അനുകൂലമാക്കാന്‍ ശ്രമിക്കുമെന്നും ക്യാപ്റ്റന്‍ പറഞ്ഞു. ആദ്യം പന്തെറിയാനായിരുന്നു തങ്ങളും തീരുമാനിച്ചിരുന്നതെന്ന് അഫ്ഗാന്‍ ക്യാപ്റ്റന്‍ ഇബ്രാഹിം സദ്രാൻ പറഞ്ഞു. ഇനി മികച്ച സ്കോര്‍ പടുത്തുയർത്താൻ ശ്രമിക്കുമെന്നും സദ്രാന്‍ പറഞ്ഞു.